സംസ്ഥാനത്തെ, ഇടത് - വലത് മുന്നണികള്‍ക്ക് തരാന്‍ കഴിയാത്തത് ആര് തന്നാലും വാങ്ങുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. അരമനകളും പള്ളികളും മര്‍ക്കസുകളും കയറി നിരങ്ങുന്ന വിപ്ലവ പാര്‍ട്ടി നേതാക്കള്‍ക്ക് ഹിന്ദു മതത്തോട് അയിത്തമാണെന്നും ലേഖനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി ആരോപിക്കുന്നു.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചതിനെ ചൊല്ലി വിപ്ലവ പാര്‍ട്ടി നേതാക്കള്‍ ലേഖന പരമ്പരയിലൂടെ ആക്ഷേപശരങ്ങള്‍ ഉയര്‍ത്തുകയാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പ്രധാനമായും സി പി എമ്മിനെ വിമര്‍ശിക്കുന്നതാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ലേഖനം.