സിപിഐ കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടി: രൂക്ഷവിമർശനവുമായി ചിന്ത

ഞായര്‍, 13 മാര്‍ച്ച് 2022 (08:49 IST)
സിപിഐ‌യ്‌ക്ക് നേരെ നിശിത വിമർശനവുമായി സിപിഎമ്മിന്റെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്ത വാരിക. കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാർട്ടിയായിരുന്നു സി.പി.ഐ എന്നും റിവഷനിസ്റ്റ് രോഗം ബാധിച്ചവരും വർഗവഞ്ചകരുമെന്ന വിശേഷണം അന്വർഥമാക്കുന്നവരുമാണ് സി.പി.ഐ. എന്നും ‘ചിന്ത’ പറയുന്നു.
 
നേരത്തെ പാർട്ടിസമ്മേളനങ്ങളിൽ പ്രസംഗത്തിൽ സി‌പിഐ തയ്യാറാക്കിയ കുറിപ്പിൽ ഇടതുപക്ഷത്തെ തിരുത്തൽശക്തിയായി നിലക്കൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇതിനെതിരെയാണ് ‘തിരുത്തൽവാദത്തിന്റെ ചരിത്രവേരുകൾ’ എന്നപേരിൽ ചിന്തയിലെ ലേഖനം.
 
സിപിഎമ്മിനെ കുത്താനായി വലതുപക്ഷമാധ്യമങ്ങൾ സിപിഐ‌യ്ക്ക് ചാർത്തിക്കൊടുത്ത പദവിയാണ് ഇടതുപക്ഷത്തെ തിരുത്തൽശക്തി എന്നതെന്നും ആ പട്ടം അവർ സ്വയം എടുത്തണിഞ്ഞിരിക്കയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. സ്വന്തം സഖാക്കളെ വർഗശത്രുക്കൾക്കൊപ്പം ചേർന്ന് ചൈനാചാരന്മാർ എന്ന് മുദ്രകുത്തി ജയിലറകളിൽ അടച്ചവരാണ് സിപിഐ എന്നും പിളർപ്പിന് ശേഷം യഥാർഥ കമ്യൂണിസ്റ്റ് പാർട്ടി ഏതാണെന്ന് തെളിയാക്കാനിറങ്ങിയ സിപിഐയ്‌ക്ക് 2 സീറ്റുകളിലൊഴികെ കെട്ടിവെച്ച കാശ് നഷ്ടമായെന്നും ലേഖനത്തിൽ പരിഹസിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍