ജനജീവിതത്തെ ബാധിക്കുന്ന സ്ഥാപനം അടച്ചൂപൂട്ടണമെന്ന് വിഎസ് അച്യൂതാനന്ദന്. പുതുശ്ശേരിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ നടത്തുന്ന ഇമേജ് മാലിന്യ പ്ലാന്റ് ജനജീവിതത്തിന് ഭീഷണിയാവുന്നുണ്ടെന്ന വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം എംഎല്‍എ കൂടിയായ വിഎസ് അവിടെ സന്ദര്‍ശിക്കുകയും സ്ഥാപനം അടച്ചു പൂട്ടാന്‍ ആവശ്യപ്പെടുകയും ചെയ്തത്.
എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വിഎസ് അച്യുതാനന്ദന്റെ നടപടി പാര്‍ട്ടിവിരുദ്ധമാണെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും സിപിഎം ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. അതേ സമയം, മലമ്പുഴ ഡാം പരിസരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്ലാന്റ് ജനജീവിതത്തിനും കുടിവെള്ളത്തിനും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന നിലപാടിലാണ് പരിസരവാസികള്‍.