സമ്മേളനവേദി കാലിയായി; മുദ്രാവാക്യങ്ങളുമായി വിഎസിന്റെ വീട്
ശനി, 21 ഫെബ്രുവരി 2015 (14:20 IST)
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വ്യാപകവിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് വേദി വിട്ടിറങ്ങി പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ വിഎസ് അച്യുതാനന്ദന്‍ എത്തിയതോടെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അനുയായികളുടെ പ്രവാഹം.
ആലപ്പുഴയില്‍ നിന്ന് മാത്രമല്ല തൊട്ടടുത്ത ജില്ലകളില്‍ നിന്നും നൂറ് കണക്കിനാളുകള്‍
വിഎസ് അച്യുതാനന്ദന്റെ വീട്ടിലേക്ക് ആളുകള്‍ എത്തിച്ചേരുകയാണ്. വിഎസ് പറയുന്നതെന്തും അനുസരിക്കാന്‍ തയ്യാറാണെന്നും, പാര്‍ട്ടി വിട്ടാല്‍ ഒപ്പം കൂടെ പോകുമെന്നും അണികള്‍ വ്യക്തമാക്കുകയും ചെയ്തു. സ്ത്രീകളടക്കമുള്ള അനുയായികള്‍ വേലിക്കകത്ത് വീട്ടിലേക്ക് എത്തിച്ചേരുകയും അദ്ദേഹത്തിന് പിന്തുണയുമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
അതേസമയം സംസ്ഥാന സമ്മേളനം നടക്കുന്ന ഭാഗങ്ങളില്‍ ഉള്ള വിഎസ് അനുയായികള്‍ വരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിഎസ് വീണ്ടും സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുമെന്നാണ് കേന്ദ്ര നേതൃത്വം അടക്കമുള്ളവര്‍ വ്യക്തമാക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.