അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (09:08 IST)
അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇലന്തൂര്‍ നരബലിക്ക് പിന്നാലെ അന്ധവിശ്വാസങ്ങളും മന്ത്രവാദവും തടയാന്‍ നിയമനിര്‍മാണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയാണ് പരിഗണിക്കുന്നത്. കേരള യുക്തിവാദി സംഘത്തിന്റെ ഹര്‍ജിയാണ് പരിഗണിക്കുന്നത്. 
 
ഇത് സംബന്ധിച്ച് നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യം. മഹാരാഷ്ട്ര, കര്‍ണാടക, സംസ്ഥാനങ്ങളില്‍ ഇത്തരം നിയമങ്ങള്‍ ഉണ്ടെന്നും കേരളത്തിലും ഇത് നടപ്പിലാക്കണമെന്നുമാണ് ആവശ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍