കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി ശരിവെച്ച് ഉപസമതി റിപ്പോര്‍ട്ട്
ചൊവ്വ, 22 സെപ്റ്റംബര്‍ 2015 (15:58 IST)
കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തിയ ഉപസമതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നു. ആഭ്യന്തര അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിനെ ശരിവെക്കുന്നതാണ് സതീശന് പാച്ചേനി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്.
കണ്‍സ്യൂമര്‍ ഫെഡില്‍ 30 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇതുകൂടാതെ 13 കേന്ദ്രങ്ങളിലായി 100 കോടിയിലേറെ അഴിമതി നടന്നതായും ജോയ് തോമസ് 30 ലക്ഷം രൂപയിലേറെ ധൂര്‍ത്തടിച്ചെന്നും സമിതി കണ്ടെത്തി. ക്രമക്കേട് നടന്നത് യാത്രാ-ഭക്ഷണം ചെലവിത്തിലാണെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം റിപ്പോര്‍ട്ടിനെതിരെ കണ്‍സ്യൂമര്‍ ഫെഡ് എം ഡി ജോയ് തോമസ് രംഗത്തെത്തി. ഏകപക്ഷീയമായാണ് സതീശന് പാച്ചേനി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മറ്റ് രണ്ട് പേര് കൂടി സമിതിയിലുണ്ടായിരുന്നു. അവര്‍ ഈ റിപ്പോര്‍ട്ടിനെപ്പറ്റി അറിഞ്ഞിട്ടില്ലെന്നും ഉപസമിതി ഒരിക്കല്‍ പോലും യോഗം ചേര്‍ന്നിട്ടില്ലെന്നും ജോയ് തോമസ് പ്രതികരിച്ചു.