വിധവകള്‍ക്ക് മാത്രമായി സഹകരണ ബാങ്ക്

വെള്ളി, 30 മെയ് 2014 (20:19 IST)
സംസ്ഥാനത്ത് വിധവകള്‍ക്ക് മാത്രമായി സഹകരണ ബാങ്ക് ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍  ഒരു ബാങ്ക് തൃശൂര്‍ ജില്ലയിലെ ഒല്ലൂരിലാണ്‌ ആദ്യമായി ആരംഭിക്കുന്നത്. 
 
കേരള വിധവാ സംഘം അഥവാ കെവിഎസ് ആണ്‌ ബാങ്ക് ആരംഭിക്കാന്‍ തയ്യാറായിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കെവിഎസിന്‍റെ കീഴില്‍ വിഡോ ഡെവലപ്‍മെന്‍റ്  കോ ഓപ്പറേറ്റീവ് സൊസൈറ്റ് അഥവാ വിഡ്കോസ് എന്ന പേരില്‍ സംഘവും ആരംഭിക്കും. ഇവരാണ്‌ ബാങ്കിന്‍റെ ഉടമ. 
 
ചാലക്കുടി നഗരസഭാ ജീവനക്കാരിയായ രജനി ഉദയനെ ബാങ്ക് പ്രസിഡന്‍റായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്‍റെ രജിസ്‍ട്രേഷനും പൂര്‍ത്തിയായി കഴിഞ്ഞു. ഇതോടനുബന്ധിച്ച് 13 അംഗ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ജൂണ്‍ ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്നതാണ്‌.
 
ബാങ്കിന്‍റെ മൂലധനമായി 95.45.000 രൂപ സ്വരൂപിക്കാനാണ് തീരുമാനം. തൃശൂര്‍ ജില്ലയിലെ കെവിഎസിന്‍റെ കീഴിലുള്ള 6000 അംഗങ്ങളില്‍നിന്ന് 250 രൂപ മുഖവിലയുള്ള ഓഹരികളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്തതായി ഇത്തരത്തിലൊന്ന് ഇടുക്കി ജില്ലയില്‍ ആരംഭിക്കാനാണ് പദ്ധതി. ബാങ്കില്‍ വിധവകളോ അവരുടെ പെണ്‍മക്കളോ മാത്രമാവും ജീവനക്കാര്‍ എന്നതും ഇതിന്‍റെ ഒരു പ്രത്യേകതയാണ്‌. 

വെബ്ദുനിയ വായിക്കുക