നേരത്തെ, കെട്ടിടനിര്‍മ്മാണം അശാസ്ത്രീയമാണെന്ന് ആരോപിച്ച് കെ എസ് ആര് ടി സി അധികൃതര്‍ നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടി ഒന്നും ഉണ്ടായിരുന്നില്ല. കെട്ടിടം മരത്തിലേക്ക് പതിക്കുകയും മരം ബസിന് മുകളിലേക്ക് വീഴുകയുമായിരുന്നു. അപകടത്തിന് കാരണം അശാസ്ത്രീയമായ കെട്ടിടനിര്മ്മാണമാണെന്ന് കെ എസ് ആര് ടി സി അധികൃതര്‍ പറഞ്ഞു.