മുഖ്യമന്ത്രിയും സംഘവും വിദേശത്തു നിന്ന് തിരിച്ചെത്തി

ചൊവ്വ, 20 ജൂണ്‍ 2023 (10:27 IST)
ഒന്നര ആഴ്ചത്തെ വിദേശ സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്ന് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്. മന്ത്രി കെ.എന്‍.ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, ചീഫ് സെക്രട്ടറി വി.പി.ജോയ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 
 
അമേരിക്കയിലെ ലോക കേരള സഭാ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎന്‍ ആസ്ഥാനത്തും പിണറായി സന്ദര്‍ശനം നടത്തി. അമേരിക്കന്‍ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം ക്യൂബയിലേക്ക് പോയി. ഹവാനയില്‍ വിവിധ പരിപാടികളിലും പങ്കെടുത്തു. ക്യൂബന്‍ സര്‍ക്കാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍