മാനന്തവാടിയിൽ മന്ത്രി പി കെ ജയലക്ഷ്മി വീണ്ടും പിന്നിലേക്ക്, ലീഡ് നിലനിർത്തി കൽപ്പറ്റയിൽ സി കെ ശശീന്ദ്രൻ

വ്യാഴം, 19 മെയ് 2016 (10:34 IST)
കേരളത്തിൽ ഏറ്റവും കുറവ് നിയമസഭ മണ്ഡലങ്ങളുള്ള വയനാട്ടിലെ മാനന്തവാടിയിൽ ആദ്യഘട്ടത്തിൽ മന്ത്രി പി കെ ജയലക്ഷ്മി മുന്നിൽ ആയിരുന്നെങ്കിലും ഇപ്പോൾ പിന്തള്ളപ്പെട്ടിരിക്കുകയാണ്. തുടക്കം മുതലേ ഉള്ള ലീഡ് നിലനിർത്തുകയാണ് കൽപ്പറ്റയിൽ സി പി എം സ്ഥാനാർത്ഥി സി കെ ശശീന്ദ്രൻ. ഇടയ്ക്ക് ശ്രയാംസ് കുമാർ മുന്നേറിയിരുന്നു.
 
ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.
 

വെബ്ദുനിയ വായിക്കുക