കേരളത്തിലേക്ക്‌ വര്‍ഷങ്ങളായി കുട്ടികളെ കടത്തുന്നുണ്ട്!

വ്യാഴം, 5 ജൂണ്‍ 2014 (15:23 IST)
ജാര്‍ഖണ്ഡില്‍ നിന്ന്‌ വര്‍ഷങ്ങളായി കേരളത്തിലേക്ക്‌ കുട്ടികളെ കടത്തുന്നുണ്ടെന്ന്‌ ഗോദ്ദ ജില്ലാ കളക്ടര്‍ രാജേഷ്‌ കുമാര്‍ ശര്‍മ. മലയാളത്തിലെ പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കലക്ടര്‍ ഇങ്ങനെ പറഞ്ഞത്.

കഴിഞ്ഞ ഏഴുവര്‍ഷമായി കേരളത്തിലേക്ക്‌ കുട്ടികളെ കൊണ്ടുപോകുന്നുണ്ട്‌. ഏജന്റുമാര്‍ മാതാപിതാക്കള്‍ക്ക്‌ പണം നല്‍കിയാണ്‌ കുട്ടികളെ കൊണ്ടുപോകുന്നത്‌.  ഇതില്‍ മാഫിയാസംഘങ്ങളുടെ പങ്കും അന്വേഷിക്കുന്നതായി കളക്ടര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക