ബാലതാരത്തെ എത്തിച്ചുകൊടുത്തത് രണ്ട് പെണ്ണുങ്ങൾ, ഒരാൾ അറസ്റ്റിൽ; പൊലീസ് പിടികൂടിയത് കൊച്ചി ബ്ലാക്ക് മെയില്‍ കേസ് പ്രതി രേഷ്മയെ

വെള്ളി, 24 മാര്‍ച്ച് 2017 (10:55 IST)
കൊല്ലത്ത് പതിനാറുകാരി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ. സിനിമയിൽ അഭിനയിക്കാൻ അവസരം വാങ്ങി തരാം എന്ന് പറഞ്ഞ് ബാലതാരമായ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയത് രണ്ട് സ്ത്രീകളെന്ന് കണ്ടെത്തി.  ഇതില്‍ ഒരാളായ കൊല്ലം സ്വദേശി രേഷ്മയെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. 
 
മുഖ്യപ്രതിയായ ഫൈസലിനെ മാത്രമേ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളു. എട്ടുമാസം മുൻപ് മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണ് പതിനാറുകാരി പീഡനത്തിന് ഇരയായത്. ഈ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഫൈസലിന് പുറമേ കൂടുതൽ പേരുണ്ടെന്നാണ് അന്വേഷണ സംഘം ഇപ്പോൾ സ്ഥിരീകരിക്കുന്നത്. 
 
പെൺകുട്ടികളുടെ സഹായത്തോടെയായിരുന്നു പീഡനമെന്ന മൊഴിയാണ് പെൺകുട്ടി നൽകിയിരിക്കുന്നത്. 
ബാലതാരത്തിന്റെ കേസില്‍ രേഷ്മയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫൈസലിന്റെ രാഷ്ട്രീയബന്ധങ്ങൾ കാരണം കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. 

വെബ്ദുനിയ വായിക്കുക