പാര്‍ട്ടിക്കകത്ത് അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്ത് മുന്നോട്ടു പോകണം. ഒരുമിച്ചു നിന്നാല്‍ ഭരണത്തുടര്‍ച്ചയുണ്ടാകും. പാര്‍ട്ടിയില്‍ ഐക്യം ഊട്ടിയുറപ്പിക്കലാണ് ഓരോ നേതാവിന്റെയും കടമ. എല്ലാ നേതാക്കള്‍ക്കും അവരുടേതായ കഴിവും ജനസമ്മിതിയുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് പരോക്ഷപരാമര്‍ശമാണ് ചെന്നിത്തല നടത്തിയത്. അതേസമയം, തിരിച്ചടികളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്രിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് ഒറ്റപ്പെടുത്തുമ്പോഴും സുധീരനെ ഐ ഗ്രൂപ്പ് അധികം കൈവിടില്ലെന്ന സൂചനയാണ് ചെന്നിത്തല നല്‍കിയത്.