അമല ഇനി വിജയുടെ ജീവിത സഖി, നടി അമല പോളും സംവിധായകന് വിജയും വിവാഹിതരായി. ചെന്നൈയില്‍ മേയര്‍ രാമനാഥന് ചെട്ടിയാര്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹം. ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സൂഹൃത്തുക്കളും മാത്രമെ പങ്കെടുത്തുള്ളു.
നേരത്തെ ഇവരുടെ വിവാഹനിശ്ചയം വിവാദമായിരുന്നു. ഈ മാസം ഏഴിന് സെന്റ് ജൂഡ് പള്ളിയില്‍ വെച്ച് മോതിരം കൈമാറല്‍ ചടങ്ങ് നടന്നിരുന്നു. ഹിന്ദുമത വിശ്വാസിയായ യുവാവുമൊത്തുള്ള വിവാഹനിശ്ചയം എങ്ങനെ പള്ളിയില്‍ വച്ച് ഔദ്യോഗികമായി നടത്തുമെന്ന് കത്തോലിക്കാ സഭാ വിശ്വാസികള്‍ പരാതി ഉയര്‍ത്തിയതോടെയാണ് വിവാഹനിശ്ചയം വിവാദമായത്.
എന്നാല്‍ വിവാഹത്തിനുമുമ്പുള്ള പ്രാര്‍ത്ഥന മാത്രമാണ് ആലുവ സെന്റ് ജൂഡ് പള്ളിയില്‍ നടന്നതെന്നും വിവാഹനിശ്ചയം നടന്നിട്ടില്ലെന്നും അമലയുടെ പിതാവ് പോള്‍ വര്‍ഗീസ് വരാപ്പുഴ - എറണാകുളം അതിരൂപതകള്‍ക്ക് വിശദീകരണം നല്‍കിയത്.