വീട്ടമ്മയെ കബളിപ്പിച്ച് കോടികള്‍ തട്ടിയ പ്രതി പിടിയില്‍

ബുധന്‍, 3 ജൂണ്‍ 2015 (16:12 IST)
പാല്‍ക്കുളങ്ങര സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പുകേസിലെ കൂട്ടുപ്രതിയായ ലിജി മനോജ് എന്ന സ്ത്രീയാണു പൊലീസ് പിടിയിലായത്.
 
പുതുതായി ആരംഭിക്കുന്ന ട്റേഡിംഗ് കമ്പനിയില്‍ 1.25 കോടി രൂപ നിക്ഷേപിച്ചാല്‍ 45 ദിവസത്തിനകം 7 കോടി രൂപ നല്‍കാമെന്ന്‍ കബളിപ്പിച്ചാണ്‌ ഉള്ളൂര്‍ പ്രശാഅന്ത് നഗര്‍ പുള്ളി ലെയിനില്‍ മനോജ് അര്‍ജ്ജുനനും ഭാര്യ ലിജി മനോജും വീട്ടമ്മയില്‍ നിന്ന് പണം തട്ടിയെടുത്തത്. മനോജ് അര്‍ജ്ജുനനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക