ചാവക്കാട് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നെന്ന് വ്യാജ വാര്‍ത്ത; സത്യാവസ്ഥ ഇതാണ്

ബുധന്‍, 29 നവം‌ബര്‍ 2023 (11:25 IST)
ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നെന്ന് വ്യാജവാര്‍ത്ത. മലയാള മനോരമ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ ഇന്നലെ രാത്രിയോടെയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ചാവക്കാട് ബിബിസി ടൂറിസം ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഡയറക്ടര്‍മാരില്‍ ഒരാളായ ശരത് പറഞ്ഞു. 
 


കടലേറ്റം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേകം പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് ബ്രിഡ്ജ് കയറ്റിവച്ചതാണെന്ന് ശരത് പറഞ്ഞു. അതുകൊണ്ട് തന്നെ ഈ സമയത്ത് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. തങ്ങളുടെ സംരഭത്തെ തകര്‍ക്കാന്‍ വേണ്ടിയാണ് വസ്തുനിഷ്ഠമല്ലാത്ത ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ശരത് കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍