ചാവക്കാട് ഫൈബര്‍ വള്ളം മുങ്ങി ഒരാള്‍ മരിച്ചു

ഞായര്‍, 4 ഒക്‌ടോബര്‍ 2015 (16:41 IST)
മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളം മുങ്ങി ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. അണ്ടത്തോട് പാപ്പാളി സ്വദേശി തെക്കേകാട്ടില്‍ അലി(60)യാണ് മരിച്ചത്. 
 
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. മന്ദലാംകുന്ന് നിന്ന് കടലില്‍ പോയ ബദര്‍ എന്ന ഫൈബര്‍ വളമാണ് അപകടത്തില്‍പ്പെട്ടത്. വള്ളമുടമ ചാലില്‍ മൊയ്തുണ്ണി (42), കുമ്പളത്തേയില്‍ മൊയ്തീന്‍ കോയ (41) എന്നിവര്‍ക്ക് പരുക്കേറ്റു. 
 
മത്സ്യബന്ധനത്തിനിടെ മറ്റൊരു ബോട്ട് ഇവരുടെ വലയില്‍ കുരുങ്ങി വലിച്ചതിനെ തുടര്‍ന്ന് വള്ളം മറിയുകയായിരുന്നു. പരുക്കേറ്റവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് സി ഐ എ ജെ ജോണ്‍സനും സംഘവും സംഭവസ്ഥലത്തെത്തി.

വെബ്ദുനിയ വായിക്കുക