എട്ടാം ക്ലാസ് വരെയുള്ള എല്ലാവരെയും ജയിപ്പിക്കാൻ സാധ്യത: പ്ലസ് വണ്ണിന്റെ കാര്യത്തിൽ തീരുമാനം പിന്നീട്
ശനി, 30 ജനുവരി 2021 (17:02 IST)
എട്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും സ്ഥാനകയറ്റം നൽകാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. വരുന്ന മാസങ്ങളിൽ കൊവിഡ് വ്യാപനം കൂടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ ഒമ്പതു വരെയുള്ള ക്ലാസുകളിൽ വർഷാന്ത്യ പരീക്ഷ ഒഴിവാക്കാനാണ് ആലോചന.
അതേസമയം പ്ലസ് വണ്ണിന് സംസ്ഥാനത്ത് പൊതു പരീക്ഷയായതിനാൽ വിശദമായ ചർച്ചയ്ക്കു ശേഷം മാത്രമേ തീരുമാനം ഉണ്ടാകുകയുള്ളുവെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അടുത്ത ജൂണിൽ സ്കൂൾ തുറക്കാനായാൽ അപ്പോൾ പ്ലസ് വൺ നടത്താനുള്ള സാധ്യതയും പരിശോധിക്കും.