ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കാട്ടി പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞദിവസം പള്‍സര്‍ സുനി കുറുപ്പുംപടിയില്‍ ഹോട്ടലില്‍ കയറി ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെ സുനിയെ അറസ്റ്റ് ചെയ്തിരുന്നു.