നിയന്ത്രണം വിട്ട കാറിടിച്ച് കോഴിക്കോട്ട് രണ്ടു വിദ്യാർഥികൾ മരിച്ചു
വട്ടോളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. വൈകിട്ട് നാലോടെയാണ് സംഭവം.
സ്കൂൾ വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാർഥികളെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു കുട്ടി ദൂരേക്ക് തെറിച്ചു വീണപ്പോള്‍ മറ്റേയാള്‍ സമീപത്തെ ഇലട്രിക് പോസ്റ്റിലും ഇടിച്ചു മറിഞ്ഞ കാറിന് അടിയില്‍ അകപ്പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
കുട്ടികളുടെ മൃതദേഹങ്ങൾ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആണെന്നാണ് റിപ്പോര്‍ട്ട്.