സെന്‍കുമാര്‍ പടിയിറങ്ങുന്നു, ലോക്നാഥ് ബെഹ്‌റ വീണ്ടും പൊലീസ് മേധാവി; വിവാദങ്ങള്‍ തന്നെ അലട്ടുന്നില്ലെന്ന് ബെഹ്‌റ
ലോക്നാഥ് ബെഹ്‌റ വീണ്ടും ഡിജിപി ആകുന്നു. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബെഹ്‌റയെ വീണ്ടും ഡിജിപിയായി നിയമിക്കുന്നുവെന്ന് തീരുമാനമായത്. സര്‍ക്കാരിന്റെ തീരുമാനത്തില്‍ നന്ദിയുണ്ടെന്നും വിവാദങ്ങള്‍ ഒന്നും തന്നെ ബാധിക്കുന്നില്ലെന്നും ബെഹ്‌റ പ്രതികരിച്ചു. പകുതിയില്‍ വെച്ച് നിര്‍ത്തിയ കാര്യങ്ങള്‍ വീണ്ടും തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് മേധാവിയെ ശുപാര്‍ശ ചെയ്യുന്ന സെലക്ഷന്‍ കമ്മിറ്റി ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. നളിനി നെറ്റോ അധ്യക്ഷയായ സമിതി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരാണ് ശുപാര്‍ശ ചെയ്തത്.ള ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരുടെ പേരുകളും ഡിജിപി നിയമനസമിതിയുടെ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും നറുക്ക് വീണത് ബെഹ്‌റയ്ക്ക് തന്നെയായിരുന്നു. മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് സമിതിയുടെ ശുപാര്‍ശയെ അനുകൂലിക്കുകയായിരുന്നു.
വെളളിയാഴ്ചയാണ് നിലവിലെ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ വിരമിക്കുന്നത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സെന്‍കുമാര്‍ പൊലീസ് തലപ്പത്ത് തിരിച്ചെത്തിയതിനെ തുടര്‍ന്നായിരുന്നു ആ പദവി വഹിച്ചിരുന്ന ബെഹ്‌റ വിജിലന്‍സ് ഡയറ്കറായി നിയമിക്കപ്പെട്ടത്.