ലക്ഷ്മി നായരെ മാറ്റണമെന്ന ആവശ്യം മുഖവിലക്കെടുക്കുന്നു; സര്‍വകാലാശാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി: വിദ്യാഭ്യാസമന്ത്രി

വ്യാഴം, 26 ജനുവരി 2017 (13:03 IST)
തിരുവനന്തപുരം ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രശ്‌നങ്ങളും അനുഭാവപൂര്‍ണം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. 
പ്രിന്‍സിപ്പലിനെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കും. അവരുടെ ആവശ്യങ്ങളില്‍ വസ്തുതയുണ്ടെന്നു സര്‍ക്കാരിന് വ്യക്തമായിട്ടുണ്ട്. സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും വിദ്യാഭ്യാസ മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.
 
വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
 

വെബ്ദുനിയ വായിക്കുക