സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് ഏഴിൽ നിന്ന് എട്ട് രൂപയാക്കി വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജ് പത്തില്‍ നിന്നു 11 രൂപയായി വര്‍ധിപ്പിക്കുന്നതിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കിലും ആനുപാതികമായ വര്‍ധയുണ്ടാകും.
ചാര്‍ജ് വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ ഈ മാസം 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ധനവില വർദ്ധനവിന്‍റെ പേരിൽ കഐസ്ആർടിസി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ചാർജ് വർദ്ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.