ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരുക്ക്
മൂന്നാറിനു സമീപം കരടിപ്പാറയില്‍ ടൂറിസ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
മൂന്നാര്‍ സന്ദര്‍ശിച്ചശേഷം എറണാകുളത്തേക്ക് പോകുന്ന വഴിയാണ് കരടിപ്പാറയ്ക്കും രണ്ടാം മൈലിനും ഇടയ്ക്കുള്ള വ്യൂപോയിന്റിന് സമീപം ബസ് അപകടത്തില്‍പ്പെട്ടത്. 150 അടി താഴ്ചയിലേക്ക് മറിഞ്ഞ ബസ് പൂര്‍ണമായും തകര്‍ന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടസ്ഥലത്തെത്തിയ നാട്ടുകാരും പൊലീസുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.