ബസ് അപകടം: പരിക്കേറ്റ യുവതിക്ക് ഒരു കോടി നഷ്ടപരിഹാരം
വെള്ളി, 28 നവംബര്‍ 2014 (18:12 IST)
ബാംഗ്ലൂരില്‍ നിന്ന് പത്തനംതിട്ടയ്ക്ക് വന്ന സ്വകാര്യ വോള്‍വോ ബസ് അപകടത്തില്‍ പെട്ട യുവതിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രൈബ്യൂണല്‍ ഉത്തരവായി. 2009 ഏപ്രില്‍ 27നു ബാംഗ്ലൂരില്‍ നിന്നു വന്ന സ്വകാര്യ വോള്‍വോ ബസ് ധര്‍മ്മപുരി- സേലം റൂട്ടില്‍ പാളയം പുത്തൂരില്‍ പാതയോരത്തു പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
സംഭവത്തില്‍ നാലു പേര്‍ മരിച്ചിരുന്നു. ഈ ബസില്‍ സഞ്ചരിച്ചിരുന്ന പത്തനംതിട്ട മണിയാര്‍ അരീക്കക്കാവ് ചരിവു പറമ്പില്‍ ജോസഫിന്‍റെ മകള്‍ ബിന്ദു ജോസഫ് എന്ന 32 കാരിക്കാണ് ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിയായത്. അപകടത്തെ തുടര്‍ന്ന് സിംഗപൂരില്‍ നഴ്സായി ജോലി ചെയ്തിരുന്ന ഇവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാതിരുന്ന ഇന്‍ഷ്വറന്‍സ് കമ്പനിയുടെ തടസവാദങ്ങള്‍ ട്രൈബ്യൂണല്‍ തള്ളുകയും നഷ്ടപരിഹാരത്തുക 30 ദിവസത്തിനുള്ളില്‍ കെട്ടിവയ്ക്കണമെന്നും ട്രൈബ്യൂണല്‍ ജഡ്ജി ടിവി അനില്‍ കുമാര്‍ ഉത്തരവിട്ടു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.