അഞ്ചു കൊല്ലമായി ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് പെന്‍ഷന്‍; വാര്‍ധക്യ പെന്‍ഷന്‍ 1500 രൂപയാക്കി

വെള്ളി, 12 ഫെബ്രുവരി 2016 (11:31 IST)
അഞ്ചു കൊല്ലമായി ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് പെന്‍ഷന്‍ നല്കാന്‍ ബജറ്റില്‍ തീരുമാനം. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിവാഹ ബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍,  വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ എന്നിവരുടെ ഭവനനിര്‍മാണ പദ്ധതികള്‍ക്ക് 31 കോടി രൂപ വകയിരുത്തി.  വിദ്യാര്‍ഥികള്‍ക്ക് സ്‍കോളര്‍ഷിപ്പ് നല്‍കാന്‍ 3.5 കോടി രൂപ നീക്കി വെച്ചു. വിദഗ്ധ വികസനത്തിന് നാലു കോടി രൂപ നല്കാനും തീരുമാനമായി. 
 
നിര്‍ഭയ സ്ത്രീ ശാക്തീകരണ പദ്ധതിക്ക് 12 കോടി വകയിരുത്തി.

വെബ്ദുനിയ വായിക്കുക