മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമർപ്പിച്ച് വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജില്ലാ കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ പ്രതികരിച്ചാണ് വിടി ബല്‍റാം എംഎല്‍എയുടെ പോസ്റ്റ്.
സര്‍ക്കാര്‍ ആര്‍എസ്എസിന് ഒപ്പമുള്ളതുകൊണ്ടാണ് ഈ നടപടിയെന്നാണ് ബല്‍റാമിന്റെ ആരോപണം. ഫാസിസത്തിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ ഇന്ന് ഇന്ത്യയില്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂവെന്നും ബല്‍റാം പിണറായിയെ പരിഹസിച്ചു. പാലക്കാട് കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് കളക്ടറുടെ വിലക്ക് ലംഘിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ മോഹന്‍ ഭഗവത് ദേശീയ പതാകയുയര്‍ത്തിയത്.