ബിജെപിയുടെ വോട്ട് വിഹിതം ഉയര്‍ന്നത് ഗൌരവമായി കാണണം: പിണറായി വിജയന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി 14 ശതമാനം വോട്ട് നേടിയത് ഗൗരവമായി കാണേണ്ട വിഷയമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കോര്‍പ്പറേഷനിലെ പുതിയ ഭരണ സാരഥികള്‍ക്കായി ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ 12 ശതമാനം വോട്ടാണ് ലഭിച്ചത്. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് 14 ശതമാനമായി ഉയര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞു. കേരളത്തിലെ മതനിരപേക്ഷ കക്ഷികള്‍ ഇത് ഗൗരവമായി കാണേണ്ട വിഷയമാണ്.
കോണ്‍ഗ്രസ്സ് വ്യാപകമായി വോട്ട് മറിച്ച് ബിജെപിയുടെ വളര്‍ച്ചയെ സഹായിക്കുകയാണെന്നും പിണറായി വിജയന്‍ കോഴിക്കോട് ആരോപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 37 ഡിവിഷനുകളില്‍ കോണ്‍ഗ്രസ്സ് മൂന്നാം സ്ഥാനത്താണ്. ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസ്സ് ബിജെപിക്ക് വോട്ട് മറിച്ചതാണ് ബിജെപിയുടെ മുന്നേറ്റത്തിന് കാരണമായതെന്നും പിണറായി ആരോപിച്ചു.