വിവാദ പ്രസ്‌താവന: മതസൗഹാർദം തകർക്കാനാണ് ബിഷപ്പിന്റെ ശ്രമമെന്ന് ബിജെപി
ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത്. മതസൗഹാർദം തകർക്കാനാണ് ബിഷപ്പിന്റെ ശ്രമമെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ആരോപിച്ചു. ബിഷപ്പിന്റെ പരാമർശത്തിൽ എൽഡിഎഫും യുഡിഎഫും നിലപാട് വ്യക്തമാക്കണമെന്നും അരുവിക്കരയിൽ സാമുദായിക ധ്രുവീകരണത്തിനാണ് ഇരുമുന്നണികളുടേയും ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു.
മിശ്രവിവാഹം വിശ്വാസത്തിന് എതിരാണമെന്നും വിശ്വാസികള്‍ എന്ന നിലയില്‍ മിശ്രവിവാഹത്തെ എതിര്‍ക്കണമെന്നും ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതുകൂടാതെ ലവ് ജിഹാദും എസ് എന്‍ ഡി പിയുടെ ഗൂഢലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴി തെറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.