സിപിഎം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നു: ചെന്നിത്തല
സിപിഎം അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഫസൽ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ നിലപാട് വ്യക്തമാക്കണം. ബിജെപിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായെന്നും ചെന്നിത്തല പറഞ്ഞു.
സൂര്യന് കീഴെ ഏത് വിഷയത്തിലും പ്രതികരിക്കുന്ന വി എസ് എന്തുകൊണ്ടാണ് കാരായിമാരുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിക്കാത്തത്. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സ്വന്തം പാർട്ടിയിൽ നിന്ന് അണികൾ ബിജെപിയിലേക്ക് പോവുന്നത് തടയാനാണ് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും വിഎസും ശ്രമിക്കേണ്ടത്. വർഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനും എതിരായി എന്നും നിലപാട് സ്വീകരിച്ചിട്ടുള്ളത് യുഡിഎഫാണ്. യുഡിഎഫിന്റെ ഈ നിലപാടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്നും ചെന്നിത്തല പറഞ്ഞു.