ബിനോയിക്കെതിരെ കേസുകള്‍ ഒന്നും ഇല്ലെന്ന് ദുബായ് പൊലീസ്
വ്യാഴം, 25 ജനുവരി 2018 (16:23 IST)
ബിനോയ് കോടിയേരിക്കെതിരെ നിലവില്‍ കേസുകളൊന്നും ഇല്ലെന്ന് ദുബായ് പൊലീസ്. ബിനോയിയുടേത് നല്ല സ്വഭാവമാണെന്ന് സാക്‍ഷ്യപ്പെടുത്തി പൊലീസ് സര്‍ട്ടിഫിക്കേറ്റ് നല്‍കി.
കേരളത്തില്‍ വിവാദം ചൂടുപിടിച്ചപ്പോള്‍ ബിനോയ് കോടിയേരി തന്നെയാണ് ദുബായ് പൊലീസിനെ സമീപിച്ച് ഇത്തരത്തില്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്‍പ്രകാരമാണ് പൊലീസ് ഇപ്പോള്‍ ബിനോയിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ് ആക്ടിംഗ് ഡയറക്ടര്‍ ജനറലിന്‍റെ പേരിലാണ് സര്‍ട്ടിഫിക്കേറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ നിയമപരമായ അവകാശങ്ങള്‍ക്ക് പൊലീസ് വകുപ്പിന് ബാധ്യതയില്ലെന്ന് സര്‍ട്ടിക്കേറ്റിലുണ്ട്.
ബിനോയ് കോടിയേരി പലരില്‍ നിന്നായി 13 കോടി രൂപ വായ്പ വാങ്ങിയ ശേഷം തിരിച്ചടയ്ക്കാതെ ദുബായില്‍ നിന്ന് കടന്നെന്നായിരുന്നു മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. ഇത് പ്രതിപക്ഷവും ബി ജെ പിയും ഏറ്റെടുത്തതോടെ കേരളത്തില്‍ വലിയ വിവാദത്തിന് കാരണമാകുകയായിരുന്നു.