സ്ത്രീസ്ഥാനാര്‍ഥികള്‍ മത്സരിച്ച സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് ശ്രദ്ധ പതിപ്പിച്ചില്ല:ബിന്ദു കൃഷ്ണ

വ്യാഴം, 3 ജൂലൈ 2014 (15:52 IST)
സ്‌ത്രീകളും സിറ്റിങ്‌ എംപിമാര്‍ അല്ലാത്തവരും മത്സരിച്ച  മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചില്ലെന്ന്‌ മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷ ബിന്ദു കൃഷ്‌ണ. ഇതുകൂടാതെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കീഴ്‌ഘടകങ്ങളിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം   മോശമായിരുന്നെന്നും ബിന്ദു കൃഷ്ണ പറഞ്ഞു

ലോകസഭാ തെരഞ്ഞെടുപ്പ്‌ പരാജയം വിലയിരുത്തുന്ന എ.കെ ആന്റണി കമ്മീഷനു  മുന്നില്‍ ഇന്നു ബിന്ദു കൃഷ്ണ  ഹാജരായിരുന്നു.  ഇതിനുശേഷം മാധ്യമങ്ങളെ  കണ്ടപ്പോഴാണ് ബിന്ദു കൃഷ്ണ നിലപാടു വ്യക്തമാക്കിയത്.

ഉമ്മന്‍ചാണ്ടി, രമേശ്‌ ചെന്നിത്തല,  വി.എം സുധീരന്‍ എന്നീ നേതാക്കളും ആന്റണി സമിതിയ്‌ക്കു മുന്നില്‍ തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള തങ്ങളുടെ നിലപാടറിയിച്ചിട്ടുണ്ട്

വെബ്ദുനിയ വായിക്കുക