സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുകയായിരുന്നു; പിന്നില്‍ വെള്ളാപ്പള്ളിയും തുഷാറും- ബിജു രമേശ്
ശനി, 10 ഒക്‌ടോബര്‍ 2015 (08:17 IST)
ശിവഗിരി മുന്‍ മഠാധിപതി ശാശ്വതികാനന്ദസ്വാമിയുടെ മരണം കൊലപാതകമെന്ന് ശ്രീനാരായണ ധര്‍മവേദി നേതാവും ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റുമായ ഡോ. ബിജു രമേശ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്നാണു സ്വാമിയെ കൊലപ്പെടുത്തിയതെന്നും ബിജു ആരോപിച്ചു.
പ്രവീണ്‍ വധക്കേസിലെ പ്രതിയും വാടകക്കൊലയാളിയുമായ പ്രിയനാണു സ്വാമിയെ കൊലപ്പെടുത്തിയത്. പ്രിയന്‍ ജയിലില്‍ വെച്ചു പിന്നീട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൊലപാതകത്തിന് തലേന്ന് ശാശ്വതികാനന്ദ സ്വാമിയെ തുഷാര്‍ മര്‍ദ്ദിച്ചിരുന്നു. ദുബായില്‍ വെച്ചായിരുന്നു സംഭവം നടന്നതെന്നും ബിജു പറഞ്ഞു. വഴക്കുണ്ടായ ദിവസം രാത്രിതന്നെ സ്വാമി ദുബായിയില്‍ നിന്നും ഡല്‍ഹിയിലേക്കു മടങ്ങി. പിറ്റേദിവസം തന്നെ ഡല്‍ഹിയില്‍നിന്ന് അദ്വൈതാശ്രമത്തില്‍ തിരികെ സ്വാമി തിരികെ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
തുഷാന്‍ തന്നെ ആക്രമിച്ചെന്നും മര്‍ദ്ദിച്ചെന്നും ശാശ്വതികാനന്ദസ്വാമി സഹായിയായ വര്‍ക്കല സ്വദേശി ജോയ്സിനോട് പറയുകയും ചെയ്‌തിരുന്നു. സ്വാമി നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസമാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്‍ ശാശ്വതികാനന്ദയുടെ മുട്ടടയിലെ താമസസ്ഥലത്തത്തെി. രേഖകളും മറ്റും കടത്താനായിരുന്നു ഇത്. വിലപ്പെട്ട രേഖകള്‍ കാറിന്‍െറ ഡിക്കിയിലേക്ക് മാറ്റുന്നതിന് സാക്ഷികളുണ്ടെന്നും ബിജു പറഞ്ഞു.
എന്നാല്‍ ബിജുവിന്റെ ആരോപണം വെള്ളാപ്പള്ളി നടേശന്‍ നിഷേധിച്ചു. സംഭവത്തില്‍ നിരവധി തവണ സമാന ആരോപണം ഉണ്ടായിട്ടുണ്ട്. ബിജുവിന്റെ ആരോപണം സിബിഐ അന്വേഷിക്കട്ടെയെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.