ഉറപ്പ് നൽകിയത് കോടിയേരി ആയിരുന്നെങ്കിലും ഇക്കാര്യവുമായി ബന്ധപ്പെട്ട് വിഎസിനെയും പിണറായിയേയും കണ്ടിരുന്നുവെന്നും ബിജു പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ജയിച്ചതോടെ എൽഡിഎഫ് പാലംവലിച്ചുവെന്നും ബിജു രമേശ് തുറന്നടിച്ചു. സിപിഎമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാൻ കഴിയില്ല എന്ന് എല്ലാവർക്കും അറിയാമെന്നാണ് ബിജു രമേശിന്റെ വാദം.