ബാര്‍കോഴ കേസ്: വിന്‍സണ്‍ എം പോളിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ചെന്നിത്തല

വ്യാഴം, 1 ഒക്‌ടോബര്‍ 2015 (17:59 IST)
ബാര്‍കോഴക്കേസില്‍ വിജിലനന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോളിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ചെന്നിത്തല. കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല. കേസില്‍ സത്യസന്ധമായ അന്വേഷണമാണു നടന്നത്. കോടതിയില്‍ വാദത്തിനിടെ ചില പരാമര്‍ശങ്ങള്‍ മാത്രമാണുണ്ടായത്. വിജിലന്‍സ് നടപടിയെ കോടതി തള്ളിക്കളഞ്ഞു എന്നല്ല അതിനര്‍ഥം.  ഹര്‍ത്താല്‍ വിരുദ്ധ ബില്‍ ഏകപക്ഷീയമായി നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക