ബാര്‍ ലൈസന്‍സ്: യൂത്ത് കോണ്‍ഗ്രസ്സില്‍ പാളയത്തില്‍ പട
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിനുള്ളില്‍ പാളയത്തില്‍ പട. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നില്പാടിനെ പരസ്യ്മായി തള്ളിപ്പറഞ്ഞുകോണ്ട് വൈസ് പ്രസിഡന്റ് സിആര്‍ മഹേഷ് രംഗത്ത് എത്തി.
ഇതോടെ പ്രശ്നം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം കൂടിയായി മാറിയിരിക്കുകയാണ്. ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന് നിക്ഷ്പക്ഷ നിലപാടാണെന്ന ഡീനിന്റെപ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നാണ് മഹേഷ് പറഞ്ഞിരിക്കുന്നത്.
പ്രശ്നത്തില്‍ യൂത്ത് കോണ്‍ഗ്രസിന് ജനപക്ഷനിലപാടാണ്. നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടണമെന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിപക്ഷംപേരും അഭിപ്രായപ്പെട്ടത്. ഭൂരിപക്ഷത്തിന്റെ നിലപാടാണ് പ്രസിഡന്റ് പറയേണ്ടിയിരുന്നതെന്നും മഹേഷ് പറഞ്ഞു.