പ്രതിസന്ധിയല്ല സാമ്പത്തിക പ്രയാസമാണുള്ളത്: മുഖ്യമന്ത്രി
ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (12:30 IST)
ബാറുകള്‍ പൂട്ടിയാലും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിസന്ധിയല്ല, സാമ്പത്തിക പ്രയാസം മാത്രമാണ് സംസ്ഥാനം നേരിടുന്ന പ്രശ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്രഷറിയില്‍ പണം തീര്‍ന്നതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് 100 കോടിയോളം രൂപ ഓവര്‍ഡ്രാഫ്റ്റ് എടുത്തത്. സര്‍ക്കാരിന് ഓവര്‍ഡ്രാഫ്റ്റ് അനുവദനീയമാണെന്നും. ഏഴു ദിവസത്തിനകം സര്‍ക്കാര്‍ ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യനയത്തില്‍ ഷിബു ബേബി ജോണ്‍ പ്രകടിപ്പിച്ച ആശങ്കയും പ്രസ്ഥാവനയും വ്യക്തിപരമാണെന്നും. ഈ വിഷയം ഏകകണ്ഠമായിരുന്നു. മദ്യനയം തീരുമാനിച്ച യോഗത്തില്‍ ഷിബു ബേബിജോണ്‍ പങ്കെടുത്തിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മന്ത്രിസഭാ യോഗത്തില്‍ താന്‍ പങ്കെടുത്തിരുന്നു. അന്നത്തെ യുഡിഎഫ് യോഗത്തിലാണ് താന്‍ പങ്കെടുക്കാതിരുന്നതെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. ഈ വിഷയത്തിലുള്ള തന്റെ ആശങ്കമാത്രമാണ് പറഞ്ഞതെന്ന് തൊഴില്‍ മന്ത്രി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.