മാണിയുടെ രാജിക്കായി മുറവിളി; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിങ്കള്‍, 15 ഡിസംബര്‍ 2014 (09:20 IST)
ബാർ കോഴ വിവാദത്തിൽ കുടുങ്ങിയ ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഈ സാഹചര്യത്തില്‍ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
രാവിലെ സഭ സമ്മേളിച്ചപ്പോൾ കെഎം മാണി രാജിവയ്ക്കുക, മാണിയെ പുറത്താക്കുക എന്നിങ്ങനെ എഴുതിയ ബാനറുകളും പ്ളക്കാർഡുകളും ഉയർത്തി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. ചോദ്യോത്തര വേളക്ക് മുമ്പ് അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും. ഈ സാഹചര്യത്തില്‍ അടിയന്തര പ്രമേയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചത്.
ശാന്തരാവാൻ ഡെപ്യൂട്ടി സ്പീക്കർ നിർദ്ദേശിച്ചെങ്കിലും പ്രതിപക്ഷം ചെവിക്കൊണ്ടില്ല. എംഎല്‍എമാര്‍ നടുത്തളത്തില്‍ കുത്തിയിരിപ്പ് നടത്തുകയും ചെയ്തു. ബഹളത്തെ തുടര്‍ന്ന് സ്പീക്കല്‍ ചോദ്യോത്തര വേള റദ്ദാക്കി. സഭയില്‍ ഉപാക്ഷേപം, ശ്രദ്ധക്ഷണിക്കല്‍ എന്നിവയും റദ്ദാക്കുകയും ചെയ്തു. തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.