ബാർ കോഴക്കേസില്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെഎം മാണി ബാർ ഉടമകളിൽ നിന്ന് കോഴ വാങ്ങിയെന്ന് കേസ് അന്വേഷിക്കുന്ന വിജിലൻസിന് ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ പ്രതികരണവുമായി മാണി രംഗത്ത്. അന്വേഷണത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. അന്വേഷണത്തെ സ്വാധീനിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷം താന്‍ ഇതിനെക്കുറിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മാണി ബാർ ഉടമകളിൽ നിന്ന് കോഴ വാങ്ങിയെന്ന് കേസ് അന്വേഷിക്കുന്ന വിജിലൻസിന് ബോദ്ധ്യപ്പെട്ടതോടെ അദ്ദേഹത്തിനെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് വിജിലൻസിന്റെ തീരുമാനം. മാണിക്കെതിരെയുള്ള അന്വേഷണം അന്തിമഘട്ടത്തിലായതായും. എത്രയും വേഗം വിഷയത്തില്‍ വ്യക്തത ഉണ്ടാകുന്നതിന്റെ ഭാഗമായി മാണിക്കെതിരെ റ്റപത്രം ഉടൻ സമർപ്പിക്കുമെന്നുമാണ് വിജിലൻസില്‍ നിന്ന് ലഭിക്കുന്ന വിവരം. ബാര്‍ ഉടമകള്‍ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായും കേസ് നടത്തുന്നതിനും മറ്റുമായി കുറച്ച് പണം മാത്രമാണ് ചെലവാക്കിയത്. ബാക്കി തുക ഏത് വഴിക്കാണ് ചെലവായതെന്നും വിജിലന്‍സ് കണ്ടെത്തി.