രണ്ടു ദിവസത്തിനുള്ളിൽ ബാബുവിനെ ചോദ്യം ചെയ്തേക്കും; അറസ്റ്റ് ഭയന്ന് മുന്‍ എക്സൈസ് മന്ത്രി!
ചൊവ്വ, 6 സെപ്റ്റംബര്‍ 2016 (14:35 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എക്സൈസ് മന്ത്രിയുമായ കെ ബാബുവിന്റെ സ്വത്തുവിവരങ്ങള്‍ വിജിലന്‍സ് പരിശോധിക്കുന്നതിന് പിന്നാലെ ബാബുവിനെ രണ്ടുദിവസത്തിനുള്ളിൽ ചോദ്യം ചെയ്യുമെന്ന് സൂചന. ബാബുവിനെ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് ഇന്ന് നോട്ടീസ് അയക്കുമെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് ദിവസത്തിനകം ബാബുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് വിജിലൻസ് പദ്ധതിയിടുന്നതെന്നാണ് സൂചന. എന്നാൽ, ഇക്കാര്യം വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നില്ല. കേസിന് കൂടുതല്‍ കരുത്ത് പകരുന്നതിനായി ബാബുവിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ വരുമാനവും ആസ്തിയും പരിശോധിക്കുകയാണ് വിജിലന്‍സ് ഇപ്പോള്‍. ബിനാമികളെന്ന് സംശയിക്കുന്ന മുൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും ആദായ നികുതി വിവരങ്ങൾ വിജിലൻസ് ശേഖരിക്കും.
ബാബുവിന്റെ മകൾ ആതിരയുടെ ബാങ്ക് ലോക്കർ പരിശോധന തുടരുകയാണ്. ഇളയമകളുടെ പേരിലുള്ള ബാങ്ക് ലോക്കറിൽ നിന്ന് 117 പവൻ സ്വർണാഭരങ്ങൾ കണ്ടെത്തി. ഇനിയും മൂന്ന് ലോക്കറുകൾ കൂടി തുറക്കാനുണ്ട്. മരുമകന്റെ പേരില്‍ തൊടുപുഴയിലുള്ള രണ്ട് ലോക്കറുകള്‍ തുറന്നു പരിശോധിക്കുകയാണ് വിജിലന്‍സ് ഇപ്പോള്‍. ബാബുവിന്റെ മുൻ പേഴ്സണൽ സ്റ്റാഫംഗവും സന്തതസഹചാരിയുമായിരുന്ന നന്ദകുമാറിന്റെ പണം ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
അതേസമയം, ബാബുവിന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയും മരുമക്കളുടെയും ബാങ്ക് അക്കൌണ്ടുകള്‍ മരിവിപ്പിച്ചു. ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന തൃപ്പൂണിത്തുറയിലെ റോയൽ ബേക്കറി ഉടമ മോഹനന്റെ 15 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി. മറ്റൊരു ബിനാമിയെന്ന് സംശയിക്കുന്ന ബാബുറാമിന്റെയും അക്കൗണ്ടുകളും ഇടപാടുകളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
ബാബുവിന്റെ കഴിഞ്ഞ10 വര്‍ഷത്തെ വരുമാനവും ആസ്തിയും ആണ് വിജിലന്‍സ് ഇപ്പോള്‍ പരിശോധിക്കുന്നത്. നേരത്തെ, പരിശോധിച്ചിരുന്നത് മന്ത്രിയായിരുന്ന കാലത്തെ സമ്പാദ്യത്തെക്കുറിച്ച് മാത്രമായിരുന്നു. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷത്തെ ആസ്തി പരിശോധിക്കാനാണ് വിജിലന്‍സ് ഇപ്പോള്‍ തയ്യാറെടുത്തിരിക്കുന്നത്.
ബാബുവിന് എംഎല്‍എ അലവന്‍സും ശമ്പളവുമല്ലാതെ മറ്റു വരുമാനമില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ 10 വര്‍ഷത്തെ സമ്പാദ്യം പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
അന്വേഷണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലേക്കും നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാന്റെ ഇടപാടുകളും വിജിലന്‍സ് പരിശോധിക്കും. ബാര്‍ കോഴ പണം സോളാര്‍ ഇടപാടില്‍ ഉപയോഗിച്ചെന്ന പരാതിയില്‍ ആണ് വിജിലന്‍സ് ബെന്നി ബെഹ്നാന്റെ ഇടപാടുകള്‍ പരിശോധിക്കുന്നത്. ബിനാമി ഇടപാട് കണ്ടെത്താന്‍ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും.