ബാലുശേരിയില്‍ അമ്മയുടെയും മൂന്ന് മക്കളുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കോഴിക്കോട് ബാലുശേരിക്കടുത്ത് എകരൂരില്‍ അമ്മയുടെയും മൂന്ന് പെണ്‍മക്കളുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൊടിയില്‍ ശിഹാബിന്റെ ഭാര്യ നസീല, മക്കളായ ഹന്ന (12), തസ്വ (3), നസ്വ (3) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയ്ത്. പുലര്‍ച്ചെ ഒന്നരയോടെയാണ് ഇവരുടെ മൃതദേഹം വീടിനുളളിലെ മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പുലര്‍ച്ചെയോടെയാണ് സംഭവം. ഇവരുടെ വീട്ടില്‍ നിന്ന് തീ ആളുന്നത് കണ്ട് നാട്ടുകാര്‍ എത്തി വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അപ്പോഴാണ് നസീലയുടെയും മൂന്ന് പെണ്‍മക്കളുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് ശിഹാബ് ഒരുമാസം മുമ്പ് നാട്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്നലെ അദ്ദേഹം സ്ഥലത്തില്ലായിരുന്നു. ബാലുശേരി പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.