കണ്ണൂര്‍ അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേര്‍ക്ക് പരിക്ക്. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടുകയായിരുന്നു. പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമാണ്.