ഇരട്ടകൊലക്കേസ് പ്രതിയുടെ അക്രമണം: പൊലീസ് ഉദ്യോഗസ്ഥന് പരുക്ക്

ബുധന്‍, 27 ജൂലൈ 2016 (10:55 IST)
ഇരട്ട കൊലക്കേസ് പ്രതി പൊലീസിനെ ആക്രമിച്ചു. കഴിഞ്ഞ ദിവസം നെട്ടയം ജംഗ്ഷനില്‍ വച്ചായിരുന്നു വേറ്റിക്കോണം ശ്രീനഗര്‍ നിഷാ ഭവനില്‍ പ്രിന്‍സ് എന്ന വിളിപ്പേരുള്ള സാജനെ (24) പൊലീസിനെതിരെ ആക്രമണം നടത്തിയതിന്‍റെ പേരില്‍ പിടികൂടി. 
 
2011 ല്‍ ആറാംകല്ലില്‍ നടന്ന ഇരട്ടകൊലക്കേസില്‍ ഒന്നാം പ്രതിയാണു സാജന്‍. ഇയാള്‍ വേറ്റിക്കോണം ജംഗ്ഷനില്‍ അടിപിടി ഉണ്ടാക്കിയതറിഞ്ഞ് എത്തിയ പൊലീസ് സംഘത്തിനു നേരെയും ആക്രമണം നടത്തി. ഇതിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
 
എസ്.ഐ. മാരായ അബുള്‍ ഫാസില്‍, അനൂപ് ചന്ദ്രന്‍, പ്രേം കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക