എടിഎമ്മുകൾ ഹൈവേ പൊലീസിന്റെ നിരീക്ഷണത്തില്‍; സുരക്ഷ ശക്തമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം - സര്‍ക്കുലര്‍ പുറത്ത്

ചൊവ്വ, 16 ഓഗസ്റ്റ് 2016 (18:21 IST)
തിരുവനന്തപുരത്ത് എടിഎമ്മിൽ തട്ടിപ്പു നടന്നതിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി എടിഎമ്മുകളിൽ സുരക്ഷ ശക്തമാക്കാന്‍ പൊലീസ് നിക്കം. സംസ്ഥാനത്തെ എടിഎമ്മുകളുടെ സുരക്ഷാ ചുമതല ഹൈവേ പൊലീസിനെ ഏൽപ്പിച്ച് ഡിജിപി ലോക്‍നാഥ് ബെഹ്‌റ സർക്കുലർ പുറത്തിറക്കി.  

ഹൈവേ പൊലീസിന്റെ ഡ്യൂട്ടി എന്താകണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. രാത്രി ഒമ്പത് മുതൽ രാവിലെ ആറുവരെ എടിഎമ്മുകൾ നിരീക്ഷിക്കണം. സംശയ സാഹചര്യം കണ്ടാൽ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. എടിഎമ്മുകളിൽ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു.

തിരുവനന്തപുരത്തെ വിവിധ എടിഎമ്മുകളില്‍ നടത്തിയ ഹൈടെക്ക് തട്ടിപ്പില്‍ ലക്ഷക്കണക്കിന് രൂപയാണ് നഷ്‌ടമായത്. പിടിയിലായ റുമേനിയൻ സ്വദേശി ഗബ്രിയേൽ മരിയനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തുവരുകയാണ്.

വെബ്ദുനിയ വായിക്കുക