ജിഷയുടെ കൊലപാതകം പുറംമ്പോക്കിൽ താമസിക്കുന്ന സ്ത്രീകളുടെ മാത്രം പ്രശ്നമല്ല, രാഷ്ട്രീയ പ്രശ്നം കൂടിയെന്ന് ആഷിക് അബു

ചൊവ്വ, 10 മെയ് 2016 (10:48 IST)
ജിഷയുടെ കൊലപാതകം രാഷ്ട്രീയ പ്രശ്നം തന്നെയാണെന്ന് സംവിധായകൻ ആഷിക് അബു വ്യക്തമാക്കി. പെരുമ്പാവൂരിലെ പുറമ്പോക്കിൽ താമസിക്കുന്ന മൂന്ന് സ്ത്രീകളുടെ പ്രശ്നം മാത്രമല്ല, കേരളത്തിലെ എല്ലാ സ്ഥലത്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന കാര്യമാണെന്നും താരം പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ വെബ്സൈറ്റ് ഉദ്ഘാടത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ക്രിമിനൽ ചിന്താഗതിയോടു കൂടു വളരെ ക്രൂരമായ രീതിയിൽ നടക്കുന്ന ഈ സംഭവങ്ങൾ തീർച്ചയായും രാഷ്ട്രീയ പ്രശ്നം തന്നെയാണ്. ഒരു മാറ്റം അടിയന്തിരമായി കേരളത്തിൽ ആവശ്യമാണ്. ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന രീതിയിൽ സാക്ഷരയാർന്നവരും സമ്പന്നരുമാണ് മലയാളികൾ. ഇതിനു വിപരീതമായി നടക്കുന്ന അപരിഷ്കൃത പ്രവർത്തനങ്ങളിൽ നിന്നും മാറേണ്ടത് നമ്മുടെ ആവശ്യമാണെന്നും താരം വ്യക്തമാക്കി.
 
കലാകാരന്മാരെ രാഷ്ട്രീയ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യമെന്നും ആഷിക് അബു പറഞ്ഞു. ഈ അഴിമതി ഭരണത്തില്‍ നിന്നുമുള്ള മാറ്റം. മാറ്റം സൃഷ്ടിക്കാന്‍ ഇടതുമുന്നണിക്കേ സാധിക്കൂവെന്ന് ആഷിക് അബു അഭിപ്രായപ്പെട്ടു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക