ഓട്ടോയില്‍ കറങ്ങി കവര്‍ച്ച നടത്തുന്നയാള്‍ പിടിയില്‍

ബുധന്‍, 10 ഓഗസ്റ്റ് 2016 (13:56 IST)
ഓട്ടോറിക്ഷയില്‍ കറങ്ങി വീടുകളില്‍ കവര്‍ച്ച നടത്തുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌‌തു. ചെമ്പഴന്തി അണിയൂര്‍ ശിവക്ഷേത്രത്തിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന സനോഫ് എന്ന 18 കാരനാണു ഷാഡോ പൊലീസിന്‍റെ വലയിലായത്.
 
ലാപ് ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ന്ന ആറ് കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. മുന്‍ വാതില്‍ തുറന്നു കിടക്കുന്ന വീടുകളിലാണ് ഇയാള്‍ ആറു മണിക്കും എട്ടു മണിക്കും ഇടയില്‍ കയറി മോഷണം നടത്തുന്നത്. 
 
സിറ്റിപൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടിച്ചത്. മോഷ്ടിച്ച സാധനങ്ങള്‍ ബീമാപ്പള്ളി പ്രദേശത്തെ ചില കടകളിലായിരുന്നു ഇയാള്‍ വിറ്റഴിച്ചത്.  

വെബ്ദുനിയ വായിക്കുക