ഒരു കോടി തട്ടിയെടുത്ത പിതാവും മകളും അറസ്റ്റിൽ

വ്യാഴം, 20 ഏപ്രില്‍ 2017 (15:40 IST)
നിരവധി പേരിൽ നിന്ന് ഒരു കോടി രൂപയിലേറെ തുക തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട പിതാവിനെയും മകളെയും പോലീസ് അറസ്റ് ചെയ്തു. പേട്ടഎസ.എൻ നഗർ ലക്ഷ്മി ജെനിഷ് വീട്ടിൽ രമേശ് കുമാർ, മകൾ ലക്ഷ്മി ആർ.കുമാർ എന്നിവരാണ് അറസ്റ്റിലായത്. 
 
ഇൻകംടാക്സ് ക്ളീയറൻസിനെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ്‌ ഇവർ പലരിൽ നിന്നായി ഈ തുക വെട്ടിച്ചത്. സിറ്റി പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി കമ്മീഷണർ അരുൾ ബി.കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. 
 
പലർക്കും ഇവർ വ്യാജ പ്രോനോട്ടുകളും ബ്ളാങ്ക് ചെക്കുകളും നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ പതിനഞ്ചു പേരാണ് പോലീസിൽ പരാതി നൽകിയത്. പണം തിരികെ ആവശ്യപ്പെട്ടവരെ ഐ.പി.എസ ഉദ്യോഗഥരുടെയും മറ്റും പേര് പറഞ്ഞ് ഇവർ ഭീഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു. 
 
 

വെബ്ദുനിയ വായിക്കുക