വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പീഡിപ്പിച്ചതിനെ തുടർന്ന് ഈ സംഭവം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി ഏറെ നാളായി മോഹൻ ജോൺ ഇരുപതുകാരിയെ പീഡിപ്പിച്ചു വരികയായിരുന്നു. സഹികെട്ട യുവതി വീടുവിട്ടിറങ്ങി. എന്നാൽ രണ്ട് ദിവസങ്ങൾ കഴിഞ്ഞ് യുവതി തിരികെ എത്തിയപ്പോഴാണ് യുവതി രക്ഷിതാക്കളോട് പീഡന വിവരം അറിയിച്ചത്.