പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പത്തൊമ്പതുകാരൻ അറസ്റ്റിൽ

വ്യാഴം, 30 മാര്‍ച്ച് 2017 (17:37 IST)
പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട പത്തൊമ്പതുകാരനെ പോലീസ് അറസ്റ് ചെയ്തു. പൊന്തൻപുഴ കൊട്ടുകാപ്പള്ളി വെല്ലിയാമ്പള്ളി അജയ് എന്ന യുവാവാണ് മണിമല പോലീസിന്റെ വലയിലായത്. 
 
ഒരേ സ്‌കൂളിൽ പഠിച്ചിരുന്നവരായിരുന്നു ഇരുവരും. വിവാഹ വാഗ്ദാനം നൽകിയാണ് യുവതിയെ അജയുടെ വീട്ടിൽ വച്ചും മണിമലയിലെ ഒരു ബന്ധുവീട്ടിൽ വച്ചും അജയ് പീഡിപ്പിച്ചത്. ഗർഭിണിയായ യുവതി പ്രസവിക്കുകയും ചെയ്തു. തുടർന്നാണ് വീട്ടുകാരുടെ പരാതിയെ തുടർന്ന് മണിമല സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക