ഡിവൈഎഫ്‌ഐ നേതാവായിരുന്ന സി സജേഷിന്റേതാണ് കാര്‍. ഈ കാറാണ് അര്‍ജുന്‍ ആയങ്കി കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അർജ്ജുൻ ആയങ്കിയുമായുള്ള ബന്ധത്തെ തുടർന്ന് സിപിഎം അംഗം സജേഷിനെ പാർട്ടി ഒരു കൊല്ലത്തേക്ക് പുറത്താക്കിയിരുന്നു. സ്വർണ്ണക്കടത്തുകാരുമായുള്ള സജീഷിന്റെ ബന്ധം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയതിനെ തുടർന്നാണ് നടപടി. നേരത്തെ ഡിവൈഎഫ്ഐയും സജേഷിനെതിരെ നടപടി എടുത്തിരുന്നു.